S.Kannan: Translated by Ravi Shanker N

S.Kannan

BIO

Born in 1968, S.Kannan has two poetry collections in Malayalam to his credit – Uduppu (Dress) and Kaattil njan kadanna vazhikal (The rooms that I breezed through). He works in a Government Department in Kerala, India.

Ravi Shanker

BIO

Ra Sh (Ravi Shanker N) has published English-language poems in many national and international online and print magazines, such as Kindle magazine, the German online journal  Strassenstimmen,  Indian Literature published by Kendriya Sahithya Academy and Countercurrents among others. His poems have been translated into German and French. Fifteen of his poems appear in an anthology, A Strange Place Other Than Earlobes, published by Sampark, Kolkata that featured five Malayali poets writing in English. His sole collection of poems, Architecture of Flesh, was published by Poetrywala, Mumbai, in December 2015.

His translations into English include Mother Forest (the biography of C. K. Janu) and Harum-Scarum Saar and Other Stories(stories by Tamil writer Bama), both published by Women Unlimited, Delhi; and Waking is Another Dream (Sri Lankan Tamil poems translated along with Meena Kandaswamy), published by Navayana, Delhi. Again, Navayana, Delhi, published translations of Malayalam stories by Dalit writers done by Rash and Abhirami Sriram, under the title Don’t want Caste recently. Ra Sh translated and edited translations of thirty-seven young Malayali poets for RædLeafPoetry-India in 2015. He has also translated for Dalit Anthologies published by OUP and Penguin-India.

(Translated from the original Malayalam into English)
.

.

A practical life

A mound of tin sheets, rusted.
I chanced upon him there.
Three dogs kept barking without let.
Perturbed by the memory
of their flashy white teeth,
I listened to his narrative-
of one of the killers.
They four had ganged up to target,
waylay and abduct him.
He was seated in a shop room
in a heated discussion
legs dangling from the threshold.
Approached him from behind
and through the cavity between
the shoulder blades,
eased in the stiletto of an umbrella.
One should assume from the narration
that he did not scream.
He did not resist.
He did not shake off the grip.
He wanted to lie down.
The four lifted him to lay him down.
Beneath the hoisted dhotis.
Before the knees that thrust out.
Between the legs.
Anyone can visualize the way he lay.
He asked for water.
They gave him water.
A discussion on the TV between
Condoleezza Rice and Nouri al-Maliki
at a resort in Egypt
about the reconstruction of Iraq.
This incident just occurred to me.
Sharing with you.

പ്രായോഗിക ജീവിതം

തുരുമ്പിച്ച തകരത്തകിടുകള്‍
കൂട്ടിയിട്ടിരിക്കുന്നു
അവിടെവച്ച് ഞാനയാളെ കണ്ടു
മൂന്നു പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നു
ആ വെളുത്ത പല്ലുകളുടെ ഓര്‍മ്മയിലിരുന്ന്
അയാള്‍ പറഞ്ഞതെല്ലാം കേട്ടു
കൊലയാളികളിലൊരാള്‍
അവര്‍ നാലുപേരുംകൂടി
കാത്തിരുന്ന് നോക്കിവെച്ച്
അവനെ കൂട്ടിക്കൊണ്ടുപോയി
ഒരു കടമുറിയുടെ ചായ്പ്
കട്ടിളപ്പടിയില്‍നിന്നവന്‍ കാലും തൂക്കിയിട്ടിരുന്നു
തര്‍ക്കിച്ചുകൊണ്ടിരുന്നു
പിന്നില്‍ക്കൂടിച്ചെന്ന്
തോളെല്ലിന്റെ കുഴിവില്‍ക്കൂടി
കുടക്കമ്പി താഴ്ത്തിവിട്ടു
നിലവിളിച്ചില്ലെന്നുവേണം
പറഞ്ഞതില്‍നിന്നു കരുതാന്‍
കുതറിയില്ല
എതിര്‍ത്തില്ല
ഒന്നു കിടക്കണമെന്നു പറഞ്ഞു
അവര്‍ നാലുപേരും കൂടി
എടുത്തു കിടത്തി
മടക്കിക്കുത്തിയ മുണ്ടുകള്‍ക്കുതാഴെ
തെറിച്ചുനില്‍ക്കുന്ന മുട്ടുകള്‍ക്കു മുന്നില്‍
കാലുകള്‍ക്കു നടുവില്‍
ആ കിടപ്പ് ആര്‍ക്കും സങ്കല്‍പ്പിക്കാം
കുടിയ്ക്കാന്‍ വെള്ളം വേണമെന്നു പറഞ്ഞു
അവര്‍ അതും കൊടുത്തു
ടി വിയില്‍ ചര്‍ച്ച
കോണ്ടലിസാ റൈസും നൂറുല്‍ മാലിക്കിയും
ഈജിപ്തിലെ റിസോര്‍ട്ടില്‍
ഇറാഖിന്റെ നിര്‍മ്മാണത്തെക്കുറിച്ച്
ഞാനിതോര്‍ത്തു
നിങ്ങളോടു പറയുന്നു.

..

The sounds that collided with the eastern slope

The Star of Uthrattathi*
In the night,
as a hundred oarsmen effortlessly dip
the dark oars in the murky waters and
with the bow rising like a horn
silently return to shore,
Sunil waiting there exclaims-
“It’s time to launch the book publishing group.
We should find a name.”
Neither Aranmula nor the Boat song**
or the caparisoned snake boats came to mind.
I said, ‘April.’
Like the sound of a page turning.
Or leaves sprouting.
Stressing the syllable ‘l’.
Aren’t pages called `leaves’ in English?
Didn’t think of Meenam or Medam.***
“A..prrr….iii…lllll”- a name
that goes with the Latin source.
Tiny birds, may be from East Europe,
flapping their wings in a hurry
in the grayness of winter,
or the memory of the murmur of leaves
sprouting everywhere.
Could it be that
Meenam and Medam manifest like this
Because so many seasons
do not seek us out, or
because we do not face a desolateness
where only dense memories without
neighbourhoods make friends with us?
Like a sealed ceramic vase in which
fruits lie pickled in brine?

The river and the boat went to sleep
writing the word Black in ink.
The men there and Sunil.
And me, on the Eastern slope.

*One of the stars of the Malayalam Calendar.
**The Boat race at Aranmula during Onam, a festival of Kerala, is famous.
***Meenam and Medam – months in the Malayalam Calendar whose two halves fall in the month of April.

കിഴക്കൻ ചെരുവിൽ വന്നു കൊണ്ട ശബ്ദങ്ങൾ

ഉത്രട്ടാതി
രാത്രികലങ്ങിയ വെള്ളത്തിൽ
പാങ്ങില്ലാതെ കരിന്തുഴ
വീഴിച്ചൊച്ചയില്ലാതെ നൂറു പേർ
തോണി ക്കൊമ്പുയർത്തി മടങ്ങുമ്പോൾ
കരയിൽ നിന്നു സുനിൽ
പുസ്തകസംഘം തുടങ്ങാനായി പേരിടണം
ആറൻമുളയെന്നോർത്തില്ല
വള്ളപ്പാട്ടെന്നോർത്തില്ല
നെറ്റിപ്പട്ടംകെട്ടിയ ചുണ്ടൻമാരെയോർത്തില്ല
‘ഏപ്രിൽ ‘ ഞാൻ പറഞ്ഞു
പേപ്പർ മറിക്കുന്ന ശബ്ദത്തിൽ
ഇലകൾ പൊട്ടിക്കിളിർക്കുന്ന ‘ൽ’ എന്ന ശബ്ദത്തിൽ
ലീഫ് എന്നാണല്ലൊ ഇംഗ്ലീഷിൽ
താളുകൾക്കുള്ള പേർ
മീനമെന്നോ മേടമെന്നോ ഓർത്തില്ല
ഏ… പ്രി…ൽ
ലത്തീൻമൂലത്തിനീപ്പേര്
കിഴക്കൻ യൂറോപ്പിൽ നിന്നുമാകണം
ചെറുപക്ഷികൾ തിടുക്കത്തിൽ
ചിറകടിക്കുന്ന ശബ്ദത്തിൽ
മഞ്ഞു കാലത്തെ നരപ്പിൽ
അവിടെല്ലാം കിളിർത്തിരുന്ന
ഇല ശബ്ദത്തിന്റെയോർമ്മയിൽ
അത്രമാത്രം ഋതുക്കൾ വന്ന്
നമ്മെത്തേടുന്നില്ലാത്തതിനാലാകുമോ
അയൽപക്കങ്ങളില്ലാതെ
ഇടതൂർന്ന ഓർമ്മകൾ മാത്രം കൂട്ടുകുടുന്ന വിജനത
നമുക്കില്ലാഞ്ഞിട്ടാകുമോ
മീനവും മേടവുമിങ്ങനെ
പഴങ്ങൾ ഉപ്പുനീരിലിട്ട അടഞ്ഞ ഭരണി മാതിരി
കറുപ്പ് എന്ന് മഷിയിലെഴുതി
പുഴയും തോണിയുമുറങ്ങാൻ പോയ്
അവിടുള്ള മനുഷ്യരും സുനിലും
കിഴക്കൻ ചരുവിലീ ഞാനും

Share the Legend

Leave a Reply

Your email address will not be published. Required fields are marked *