Nazeer Kadikkad: Translated by Ravi Shanker N

Nazeer Kadikkad

BIO

Nazeer Kadikkad is a restauranteur in the Gulf. He regularly writes on social media and has one collection Kaa Kaa to his credit.

Ravi Shanker N

BIO

Ra Sh (Ravi Shanker N) has published English-language poems in many national and international online and print magazines, such as Kindle magazine, the German online journal Strassenstimmen, Indian Literature published by Kendriya Sahithya Academy and Countercurrents among others. His poems have been translated into German and French. Fifteen of his poems appear in an anthology, A Strange Place Other Than Earlobes, published by Sampark, Kolkata that featured five Malayali poets writing in English. His sole collection of poems, Architecture of Flesh, was published by Poetrywala, Mumbai, in December 2015.

His translations into English include Mother Forest (the biography of C. K. Janu) and Harum-Scarum Saar and Other Stories(stories by Tamil writer Bama), both published by Women Unlimited, Delhi; and Waking is Another Dream (Sri Lankan Tamil poems translated along with Meena Kandaswamy), published by Navayana, Delhi. Again, Navayana, Delhi, published translations of Malayalam stories by Dalit writers done by Rash and Abhirami Sriram, under the title Don’t want Caste recently. Ra Sh translated and edited translations of thirty-seven young Malayali poets for RædLeafPoetry-India in 2015. He has also translated for Dalit Anthologies published by OUP and Penguin-India.

.(Translated from the original Malayalam into English)

.

Ancient city, Tall structures

By then, I had forgotten my name.
And you, yours.

I was watching the cats in the courtyard
Chasing Life
Forcing it to bawl
Pawing it to stumble
And wrestling it to the ground.

You were at the window bars
Watching the pups staring at Life
Searching for the homeland of the Night
And leaping at the stars, yelping.

By then, we were beginning to get dejected.

If we had remembered names
We could have drawn them out long
To call each other
Or hear the other calling.

The cats and the pups were sniffing around for us.
They were rubbing against our feet.
They were watching us deeply, as deeply as life.
They were rolling themselves up into our secrets.

By then, we had begun to cry.

The old river flowing by you – as before.
The old bridge across the river – as before.
The old railway tracks – as before.

The old songs flowing past me – as before.
The old garbs that flew away with the song – as before.
The old tin trunk – as before.

The cats and the pups had begun to be scared of us.
They were shutting their ears to our footfalls.
They were jerking away from our spoors.
My courtyard and your window bars were vanishing.

By then, we had begun to unravel.
Begun to forget.
Begun to vanish.

The inability to prove
That this city is so ancient
That these structures are so tall
Was beginning to spread as blankness.

പുരാതന നഗരം ഉയരമുള്ള കെട്ടിടങ്ങള്

അപ്പോഴേക്കും ഞാന്‍ എന്റെ പേരു മറന്നു പോയിരുന്നു
നീ നിന്റെ പേരു മറന്നു പോയിരുന്നു.

ഞാന്‍ മുറ്റത്ത്
പൂച്ചകള്‍ ജീവിതത്തെ കരയിക്കുന്നതും
ഓടിച്ചിട്ടു പിടിക്കുന്നതും
കാലുകളില്‍ തട്ടി മറിച്ചുരുട്ടുന്നതും കാണുകയായിരുന്നു.

നീ ജനലഴികളില്

പട്ടിക്കുഞ്ഞുങ്ങള്‍ ജീവിതത്തെ തുറിച്ചു നോക്കുന്നതും
രാത്രിയുടെ ജന്മദേശം തിരയുന്നതും
നക്ഷത്രങ്ങളിലേക്കു കുരച്ചു ചാടുന്നതും കാണുകയായിരുന്നു.

അപ്പോഴേക്കും നമുക്കു മടുത്തു തുടങ്ങിയിരുന്നു.

പേരുകള്‍ ഓര്
മ്മ വന്നിരുന്നെങ്കില്

പരസ്പരം നീട്ടി വിളിക്കുകയോ
പരസ്പരം വിളി കേള്
ക്കുകയോ ചെയ്യാമായിരുന്നു.

പൂച്ചകളും പട്ടികളും നമ്മെ മണത്തു നടക്കുകയായിരുന്നു
നമ്മുടെ പാദങ്ങളില്‍ തൊട്ടുരുമ്മുകയായിരുന്നു
ജീവിതത്തോളം ആഴത്തില്‍ നമ്മെ നോക്കുകയായിരുന്നു
നമ്മുടെ രഹസ്യങ്ങളിലേക്കു ചുരുണ്ടു കിടക്കുകയായിരുന്നു.

അപ്പോഴേക്കും നമ്മള്‍ കരഞ്ഞു തുടങ്ങിയിരുന്നു.

നിനക്ക് അരുകിലൂടെ പഴയ പുഴ അതുപോലെ തന്നെ
പുഴ മുറിച്ച പഴയ പാലം അതുപോലെ തന്നെ
പഴയ തീവണ്ടിപ്പാളങ്ങള്‍ അതുപോലെ തന്നെ.

എനിക്കു അരുകിലൂടെ പഴയ പാട്ടുകള്‍ അതുപോലെ തന്നെ
പാട്ടുകള്
ക്കൊപ്പം പറന്ന പഴയ ഉടുപ്പുകള്‍ അതുപോലെ തന്നെ
പഴയ തകരപ്പെട്ടി അതുപോലെ തന്നെ.

പൂച്ചകളും പട്ടികളും നമ്മെ പേടിച്ചു തുടങ്ങുകയായിരുന്നു
നമ്മുടെ കാലൊച്ചകള്
ക്കു ചെവി പൊത്തുകയായിരുന്നു
നമ്മുടെ മണങ്ങളോടു കുതറി തെറിക്കുകയായിരുന്നു
എന്റെ മുറ്റവും നിന്റെ ജനാലക്കമ്പികളും അപ്രത്യക്ഷമാവുകയായിരുന്നു.

അപ്പോഴേക്കും നമ്മള്‍ അഴിഞ്ഞു തുടങ്ങിയിരുന്നു.
മറന്നു തുടങ്ങിയിരുന്നു
മാഞ്ഞു തുടങ്ങിയിരുന്നു.

അത്രയ്ക്കു പുരാതനമാണ് ഈ നഗരമെന്ന്
അത്രയ്ക്കു ഉയരമുള്ളതാണ് ഈ കെട്ടിടങ്ങളെന്ന്
ആര്
ക്കും തെളിയിക്കാനാവാത്ത ശൂന്യത പരന്നു തുടങ്ങുകയായിരുന്നു.

.

During the prayer before sleeping

Me and my body
Lay down to sleep.
The window flung open.
No moonlight
Or breeze
Or the fragrance of a frangipani flower
To circulate.

Before sleeping
I began my usual squabble with God.
God claimed in a loud voice
That the body was his.
I retorted in a loud voice
That he was free to take it away.
People in the neighborhood
Were getting curious
And peeping.

God called me a dog.
I called him the God of Dogs.
God slapped me.
I caught God by his collar.
People in the neighborhood
Were gathering.

Their faces registered anxiety.
Their hands held flash lights.
They held sticks, stones, knives.
Guns.

God got scared.
I began to laugh.
Laughing without let
Me and my body
Went to sleep.

Beyond the window
The mob was still gathered
Anxious, perturbed,
Dark.

ഉറക്കത്തിനു മുമ്പുള്ള പ്രാർത്ഥനക്കിടയിൽ

ഞാനും ശരീരവും
ഉറങ്ങാൻ കിടന്നു.
ജനാല
തുറന്നിട്ടിരിക്കുകയാണ് .
പറഞ്ഞു പരത്തുവാൻ
നിലാവോ
ഇളം കാറ്റോ
പാലപ്പൂ മണമോ
ഒന്നുമില്ല.
ഉറങ്ങുന്നതിനു മുമ്പ്
ദൈവവുമായി
പതിവുള്ള
കലഹം തുടങ്ങി.
ശരീരം എന്റെയാണെന്ന്
ദൈവം ഒച്ച വെച്ചു
കൊണ്ടു പൊയ്ക്കോ എന്ന്
ഞാനും ഒച്ച വെച്ചു.
അപ്പുറത്തിപ്പുറത്തുള്ളവർ
എത്തി നോക്കുന്നുണ്ട്.
ദൈവമെന്നെ
പട്ടിയെന്നു വിളിച്ചു
ദൈവത്തെ ഞാൻ
പട്ടികളുടെ ദൈവമെന്നും.
ദൈവമെന്റെ
കരണത്തടിച്ചു
ദൈവത്തെ ഞാൻ
കുത്തിനു പിടിച്ചു.
അപ്പുറത്തിപ്പുറത്തുള്ളവർ
ഓടിക്കൂടുന്നുണ്ട്.
അവരുടെ മുഖങ്ങളിൽ
ഉൽക്കണ്ഠകളുണ്ട്
കൈകളിൽ
ടോർച്ച് വെളിച്ചമുണ്ട്
വടിയും
കല്ലും
കത്തിയും
തോക്കുമുണ്ട്.
ദൈവത്തിനു പേടിയായി
എനിക്കു ചിരിയായി.
ചിരിച്ചു ചിരിച്ച്
ഞാനും ശരീരവും
ഉറങ്ങിപോയി.
ജനാലയ്ക്കു പുറത്ത്
ആൾക്കൂട്ടം
ഇരുട്ടായങ്ങിനെ
പരിഭ്രമിച്ചു നില്ക്കുന്നുണ്ട്.

*****

.

Share the Legend

Leave a Reply

Your email address will not be published. Required fields are marked *