K. Satchidanandan: Translated by K. Satchidanandan

BIO

K. Satchidanandan is perhaps the most translated of contemporary Indian poets , having 27 collections of translation in 19 languages including Chinese, English, Irish, Arabic, French, German and Italian besides all the major Indian languages like Tamil, Bengali and Hindi. His books in English translation include While I Write: New and Selected Poems (Harper-Collins, 2011), Misplaced Objects and Other Poems (Sahitya Akademi, Delhi, 2013) and The Missing Rib ( Poetrywala, Bombay) in 2016. His collected poems ( 1965-2015) in one volume and collected translations of poetry in four volumes came out in 2016 and 2015 respectively. Satchidanandan writes poetry in Malayalam, the Indian language of Kerala, and prose in both Malayalam and English and has more than 23 collections of poetry besides several books of travel, plays and criticism including five books in English on Indian literature. He has represented India in many Literary Festivals and Book Fairs across the world from London, Paris, Frankfurt, Berlin, Sarajevo, Moscow and Rotterdam to Beijing, Shanghai, Damascus, Dubai, Delhi, Bombay, Lahore, Medellin, Caracas, Lima and Havana. He was a professor of English, and later the chief executive of the Sahitya Akademi ( Indian National Academy of Literature), the Director of the School of Translation Studies, Indira Gandhi Open University, Delhi and National Fellow, Indian Institute of Advanced Study, Shimla. He is a Fellow of the Kerala Sahitya Akademi (The State Academy of Literature) and has won 37 literary awards from different states and countries including the Sahitya Akademi award, World Poetry Peace Prize from UAE, India-Poland Friendship Medal, Dante Medal from Ravenna and Knighthood from the Government of Italy. He was in the Ladbroke shortlist of ten Nobel prize probables in 2011.

.

THE WAY TO HEAVEN

Don’t look for the way
to heaven in holy books.
Ask instead the extinct plants
and beasts.

Orphans know it;
some sparrows too.
The blind know it;
some sorrows too.

It is not those in golden crowns
that attain heaven,  but
the mad women with their
tiaras of leaves and rags.
Then too the ripe jack fruit leaves
drunk with the evening breeze
playing their copper  lyre
as they float and fly,
herds of clouds who have
lost their shepherds,
and dust soaring up from waste-heaps
with dreams of gold.

There is a coral tree on
each step to heaven;
with their thorns
they put to trial every century of man,
ask for the numbers of the
slain and the maimed.

We will have to leave back
all the  beliefs we had held dear;
our answers are denied entry.
On the way to heaven are
the dense forests of the questions
we failed to ask on earth,
the rushing cataracts of
instincts we ruthlessly suppressed,
our silent selves that we had
abandoned on the wayside
to please someone.

Since there is no Time here
our hair does not turn grey in its slow fire,
years do not leave their
plough-marks on our face
knowledge does not weigh us down.
No desire that hurts, no hope that scalds .

There are no doors that are only half-open,
no complaining graveyards,
no souls screaming for a body to be reborn.

Here we take our baby steps against
the dance of death, we boldly sing
the songs we were scared to sing.

Heaven
is nothing but
the life we never lived,
and are still scared of  living.

സ്വര്‍ഗത്തിലേക്കുള്ള വഴി

സ്വര്‍ഗത്തിലേക്കുള്ള വഴി
ഗ്രന്ഥങ്ങളില്‍ പരതരുത്:
അന്യം നിന്ന സസ്യങ്ങളോടും
ജന്തുക്കളോടും ചോദിക്കുക.

അനാഥര്‍ക്കറിയാം അത്,
ചില കുരുവികള്‍ക്കും;
അന്ധന്മാര്‍ക്കറിയാം അത്,
ചില ദു:ഖങ്ങള്‍ക്കും.

തങ്കക്കിരീടമണിഞ്ഞവരല്ല
സ്വര്‍ഗത്തിലെത്തുന്നത്‌
ഇലകളോ കീറക്കടലാസ്സോ കൊണ്ടുള്ള
തൊപ്പിവെച്ച ഭ്രാന്തികളാണ്,
പിന്നെ അന്തിക്കാറ്റു കുടിച്ച്
ചെമ്പുതമ്പുരു മീട്ടി പറക്കുന്ന
പഴുത്ത പ്ലാവിലകള്‍,
ഇടയന്‍ നഷ്ടപ്പെട്ട മേഘപ്പറ്റങ്ങള്‍,
ചവറ്റുകൂനയില്‍ നിന്ന്
സ്വപ്നങ്ങളേറ്റി പറക്കുന്ന പൊടി.

സ്വര്‍ഗത്തിലേക്കുള്ള ഓരോ പടവിലും
ഓരോ മുരിക്കുമരമുണ്ട്, മനുഷ്യന്‍പിന്നിട്ട
ഓരോ നൂറ്റാണ്ടിനെയും
അവ വിചാരണ ചെയ്യുന്നു,
കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ചോദിക്കുന്നു

നാം മുറുകെപ്പിടിച്ചിരുന്ന വിശ്വാസങ്ങള്‍ മുഴുവന്‍
ഇവിടെ ഉരിഞ്ഞിടെണ്ടി വരും,
നമ്മുടെ ഉത്തരങ്ങള്‍ക്കു ഇവിടെ പ്രവേശനമില്ല.
സ്വര്‍ഗത്തിലേക്കുള്ള വഴിയിലുണ്ട്
നാം ഭൂമിയില്‍ ചോദിക്കാത്ത
ചോദ്യങ്ങളുടെ വന്‍കാടുകള്‍,
അമര്‍ത്തിവെച്ച വാസനകളുടെ വെള്ളച്ചാട്ടങ്ങള്‍,
ആരുടെയോ സന്തോഷത്തിന്നായി
നാം ഊരിയെറിഞ്ഞ നിശ്ശബ്ദസ്വത്വം.

ഇവിടെ കാലമില്ലാത്തതിനാല്‍
അതിന്റെ മെല്ലെക്കത്തുന്ന തീയില്‍
മുടി ചാരനിറമാകുന്നില്ല,
വര്‍ഷങ്ങള്‍ മുഖം ഉഴുതുമറിക്കുന്നില്ല
ജ്ഞാനത്തിന്റെ ഭാരമില്ല
ഇഛയുടെ മുറിവില്ല
പ്രതീക്ഷയുടെ പൊള്ളലില്ല
പാതി മാത്രം തുറക്കുന്ന വാതിലുകളോ
പിറുപിറുക്കുന്ന കുഴിമാടങ്ങളോ
ജനിക്കാന്‍ ഉടല്‍ കിട്ടാതെ
നിലവിളിക്കുന്ന ആത്മാക്കളോ ഇല്ല.

ഇവിടെ മരണത്തിന്റെ നൃത്തത്തിന്നെതിരെ
നാം ആദ്യത്തെ കുട്ടിച്ചുവടുകള്‍ വെയ്ക്കുന്നു
പാടാതിരുന്ന പാട്ടുകള്‍ പേടികൂടാതെ പാടുന്നു

സ്വര്‍ഗം
നാം ജീവിക്കാതിരുന്ന,
ജീവിക്കാതിരിക്കുന്ന,
ജീവിതമല്ലാതെ
മറ്റൊന്നുമല്ല.
.

SOME KINDS OF LOVE

Some kinds of love are like flu.
First you sneeze, your body aches all over
you are hot outside and inside.
It subsides after a week of nightmares;
now you are in forgetful repose.

Some kinds of love are like smallpox.
You wonder whether
what you see on  your skin
are blisters or gooseflesh.
Your body is red-hot with love
You may survive it, but
the pockmarks remain.
You carry those scarred memories
on your body until you die.

Some kinds of love are like cancer.
You take time to diagnose  it.
The pain starts too late.
By the time she is already
someone else’s.
The drugs to stop that love-cell
from multiplying in vain
will turn you thin and pale
like the proverbial lover.
When indifference fails,
a knife alone can save you.
Maimed thus, you live like dead.
When it spreads again
death kindly tempts you from
the branch of a tree, a river,
a tall balcony or a small bottle.
Love survives you.

Some kinds of love are like madness.
You are lost entirely
in a world of imagination;
your beloved does not even
know of your love. .
You murmur, sing, laugh, quarrel
and roam around, all, alone.
Neither shackles nor electric shocks
can tame it, for, it is no disease,
but is a state of dream;
hence it lives among the stars.

The sweetest love is
the unrealised one,
like Radha’s.

ചില പ്രണയങ്ങള്‍

ചില പ്രണയങ്ങള്‍
പടര്‍പ്പനി പോലെയാണ്
ആദ്യമൊരു തുമ്മല്‍
പിന്നെ ഉടലാകെ വേദന
പുറവും അകവും പൊള്ളുന്ന ചൂട്
ദുസ്വപ്നങ്ങളുടെ ഒരാഴ്ചയ്ക്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്

ചില പ്രണയങ്ങള്‍
വസൂരി പോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷെ പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.

ചില പ്രണയങ്ങള്‍
അര്‍ബ്ബുദം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേയ്ക്കും
സമയം വൈകിയിരിക്കും,
അവള്‍ മറ്റൊരാളുടെതായിരിക്കും
വൃഥാ പെരുകിയ ആ പ്രണയകോശത്തിനുള്ള
മരുന്നുകള്‍ നമ്മെ കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാകുമ്പോള്‍
കത്തി വേണ്ടി വരും
പിന്നെ ഒരവയവം നഷ്ടപ്പെട്ടവരെപ്പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അത് പടരുമ്പോള്‍
ഒരു മരക്കൊമ്പിലോ പുഴയിലോ
കിളരമേറിയ മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ നിന്ന്
കൃപാലുവായ മരണം നമ്മെ പ്രലോഭിപ്പിക്കുന്നു
പ്രണയം നമ്മെ അതിജീവിക്കുന്നു.

ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു  ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്

ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.

.

NOT ONLY THE OCEANS
(Shimla, December, 2016)

Not only the oceans,
mountains too have their secrets.

You will say the laughter
you hear from afar
is the sound  of waterfalls.
No, it is seven fairies laughing.

These little crisscrossing pebbly
paths are ways that lead you
to different worlds.  You may reach
the netherworld or the world of the dead.

Those wild paths that go up may
lead you to the Moon or Mars or Heaven.

Don’t mount those horses:
The black ones will take you to the Middle Ages
and the white ones to  solitude.

Did you see that blue bird?
It was a violinist in its last birth
and that brown bird was a drummer-
just as this white stone here
was a star.

The people here
call salvation water.

It is at night that nothingness,
beasts and ghosts  come out.
The ghosts are mostly
of the White who once ruled here.
Don’t be scared, they are no more;
only their guns live on.

Go through that tunnel,
and you will reach Hell.
That is where the subjects live.
They have been weaving
a blanket for centuries.
When it is done, this place
will come to an end.

This posture of the earth,
lying on her back,
eyes closed , knees in the air,
is an invitation.
You cannot refuse it
nor accept it.

None who came here has gone back;
and, as for her,
she  never  parts her legs.
.

സമുദ്രങ്ങള്‍ക്കു മാത്രമല്ല
(സിംല, ഡിസംബര്‍, 2015)

സമുദ്രങ്ങള്‍ക്കു മാത്രമല്ല,
മലകള്‍ക്കും അവയുടെ രഹസ്യങ്ങളുണ്ട്.

ദൂരെ കേള്‍ക്കുന്ന ആ പൊട്ടിച്ചിരി
വെള്ളച്ചാട്ടമാണെന്നു നിങ്ങള്‍ പറയും.
ഏഴു യക്ഷികള്‍ ഒന്നിച്ചു ചിരിക്കുന്നതാണത്.

അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങിപ്പോകുന്ന
ഈ ചെറിയ ചരല്‍വഴികള്‍
നിങ്ങളെ മറ്റു ലോകങ്ങളില്‍എത്തിക്കാനുള്ളവയാണ്
ചിലപ്പോള്‍ നിങ്ങള്‍ അതലത്തിലെത്തും
ചിലപ്പോള്‍ പരലോകത്തില്‍.

മുകളിലേക്ക് കയറിപ്പോകുന്ന കാട്ടുവഴികള്‍
ചന്ദ്രനിലോ ചൊവ്വയിലോ സ്വര്‍ഗത്തിലോ എത്തിച്ചെന്നിരിക്കാം.

ഈ കുതിരപ്പുറത്തു കയറരുത്
കറുത്ത കുതിരകള്‍ മദ്ധ്യകാലത്തേയ്ക്കുള്ളവയാണ്,
വെളുത്തവ ഏകാന്തതയിലേക്കും.

ആ നീലപ്പക്ഷിയെക്കണ്ടോ?
അതു കഴിഞ്ഞ ജന്മം ഒരു
വയലിനിസ്റ്റ് ആയിരുന്നു
ആ തവിട്ടുകിളി
ഒരു മൃദംഗവാദകനും-
ഈ വെള്ളാരങ്കല്ല്
ഒരു നക്ഷത്രമായിരുന്ന പോലെതന്നെ.

മോക്ഷത്തിനു ഇവിടത്തുകാര്‍
വെള്ളമെന്ന് പറയും.

രാത്രിയാണ് ശൂന്യതയും
മൃഗങ്ങളും പ്രേതങ്ങളും ഇറങ്ങുക.
അധികം പ്രേതങ്ങളും
മുന്‍പ് ഇവിടം ഭരിച്ചിരുന്ന
വെള്ളക്കാരുടെതാണ്,
ഭയപ്പെടേണ്ടാ, ഇവര്‍ മരിച്ചു,
തോക്കുകള്‍ മാത്രം അതിജീവിച്ചു

അക്കാണുന്ന തുരങ്കത്തിലൂടെ പോയാല്‍
നരകത്തില്‍ എത്തിച്ചേരാം,
അവിടെയാണ് പ്രജകളുടെ വാസം.
അവര്‍ നൂറ്റാണ്ടുകളായി
ഒരു കമ്പിളി നെയ്തുകൊണ്ടിരിക്കുന്നു
അതു നെയ്തുതീരുമ്പോള്‍ ഈ സ്ഥലം ഇല്ലാതാകും.

കാല്‍മുട്ടുകള്‍ മടക്കി വെച്ചു കണ്ണടച്ചുള്ള
ഭൂമിയുടെ ഈ കിടപ്പുണ്ടല്ലോ,
അതൊരു ക്ഷണമാണ്, നിങ്ങള്‍ക്കത്
നിരസിക്കാനാവില്ല,
സ്വീകരിക്കാനുമാവില്ല.

ഇവിടെ വന്നവരാരും തിരിച്ചു പോയിട്ടില്ല.
ഇവളോ, കാലുകള്‍ അകറ്റുന്നുമില്ല.

.

I SPEAK TO MY GLASS
 (Shimla, March 2016)

Alone I sit in this valley of crickets
in the fog spreading like frozen moonlight.
This house-gecko does not understand Malayalam,
so I speak to my  glass that knows many languages.
It winks at me and tells me: ‘Your time is not far’
I feel like flinging it down and scream, ‘Yours too’,
But I restrain myself. Instead like a beloved
I raise it to my lips, and intoxicated,
forget I am alone.

‘Anand re…” Ulhas Kashalkar sings an abhang
in Bhairavi. Accompanied by the orchestra
of the future, assuring me that death happens
only in the present.

Pushing open the door I had locked from inside,
you and wind and rain rush in. You sit on my lap,
I play you like a veena in yaman kalyan.
Lightning or death can no more frighten me.
I will rise again and again in your love,
like the morning sun that reddens
that nameless flower below.

Marlon James’s novel on my settee
opens by itself and the slain Bob Marley
descends its pages and sings: ‘ Rise up!
Stand up! Stand up for your rights!’

‘Is it the right to love?’, you ask. ‘Yes,
That too is a right.  And to sing. And dream.
Dreams have no constitution.’

I want to live. Until the earth is covered
with green feathers. Until that parrot sings
this time about Ravan who was ready to
die for his love.
.

ഞാന്‍ എന്റെ ഗ്ലാസ്സിനോടു
സംസാരിക്കുന്നു
(സിംല, 2016 മാര്‍ച്ച്‌)

തണുത്തുറഞ്ഞ നിലാവുപോലെ
പടരുന്ന മൂടല്‍മഞ്ഞില്‍
ചീവീടുകളുടെ താഴ്വരയില്‍
ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു.
ഈ ഗൌളിക്ക് മലയാളം മനസ്സിലാകാത്തതുകൊണ്ട്
ഞാന്‍ ബഹുഭാഷാജ്ഞാനിയായ
എന്റെ ഗ്ലാസ്സിനോടു സംസാരിക്കുന്നു.
അതെന്നെ നോക്കി കണ്ണിറുക്കി പറയുന്നു:
‘നിന്റെ സമയമടുത്തു’.
‘നിന്റെയും’ എന്ന് തിരിച്ചു പറഞ്ഞ്
അത് താഴെയിട്ടുടയ്ക്കാനുള്ള ആവേശം
ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു; പകരം
ഞാനതിനെ ചുണ്ടോടടുപ്പിക്കുന്നു,
ഒരു കാമുകിയെ എന്ന പോലെ.
ലഹരിയില്‍ ഞാന്‍ ഏകാന്തത മറക്കുന്നു.
‘ആനന്ദ്  രേ…’, ഉല്ലാസ് കഷല്‍കര്‍
ഭൈരവിയില്‍ ഒരു അഭംഗ് പാടുന്നു
പിറകില്‍ ഞാന്‍ ഭാവിയുടെ
വാദ്യങ്ങള്‍ കേള്‍ക്കുന്നു, മരണം
വര്‍ത്തമാനത്തില്‍ മാത്രമേ ഉള്ളൂ
എന്ന് ഉറപ്പു നല്‍കിക്കൊണ്ട്.

ഞാന്‍ അകത്തു നിന്ന് പൂട്ടിയിരുന്ന വാതില്‍
തള്ളിത്തുറന്നു   കാറ്റും മഴയും നീയും
അകത്തു കടന്നു വരുന്നു. നീ എന്റെ
മടിയില്‍ വന്നിരിക്കുന്നു, ഒരു വീണയെ എന്ന പോലെ
ഞാന്‍ നിന്നെ മീട്ടുന്നു, യെമന്‍ കല്യാണിയില്‍.
ഇനി ഇടിമിന്നലിനോ മൃത്യുവിനോ
എന്നെ ഭയപ്പെടുത്താനാവില്ല.  നിന്റെ
പ്രണയത്തില്‍ ഞാന്‍ വീണ്ടും വീണ്ടും
ഉയിര്‍ക്കൊള്ളും, താഴത്തെ ആ പേരില്ലാത്ത
ചുകന്ന പൂവിനെ തുടുപ്പിക്കുന്ന സൂര്യനെപ്പോലെ.

സെറ്റിയില്‍ ഇരുന്ന മാര്‍ലണ്‍ ജെയിംസിന്റെ
നോവല്‍ താനേ തുറക്കുന്നു. കൊല ചെയ്യപ്പെട്ട
ബോബ് മാര്‍ളി അതില്‍ നിന്നിറങ്ങി വന്നു പാടുന്നു:
“ Get up, stand up, stand up for your rights!”
‘പ്രണയിക്കാനുള്ള അവകാശമാണോ?’,
നീ ചോദിക്കുന്നു. “അതെ, അതും ഒരവകാശമാണ്,
പിന്നെ പാടാന്‍, സ്വപ്നം കാണാന്‍.
സ്വപ്നങ്ങള്‍ക്ക് ഭരണഘടനയില്ല.”

എനിക്കു ജീവിക്കണം, ഭൂമി വീണ്ടും
പച്ചത്തൂവല്‍ കൊണ്ടു മൂടുംവരെ, ആ തത്ത ഇക്കുറി
പ്രണയത്തിനായി മരിക്കാന്‍ തയ്യാറായ
രാവണന്റെ കഥ പാടും വരെ.

.

THE GIRL OF THIRTEEN

The girl of thirteen
is not the boy of thirteen.
She has died drowning in nightmares
until she forgot her butterflies.
She has passed through caverns of darkness
leaving the lullabies behind.

The girl of thirteen is forty-three.
She knows a bad touch from a good one
She knows it’s not wrong
to tell a lie in order to survive.
She knows how to fight a war,
with teeth or with songs.
You see only the rose on her body;
but it’s full of thorns

The girl of thirteen can fly.
She doesn’t want to leave the sun
and books just for men.
Her swing circles the moon
and moves from melancholy to madness.
She doesn’t dream of the prince
as you seem to think.

The girl of thirteen has her feet
in the netherworld even as she
touches the rainbow.
One day, sword in her hand, she
will come riding a white horse.
Listening to the hooves echo in the clouds
you will know , the tenth avatar

*****

.

.

Share the Legend

Leave a Reply

Your email address will not be published. Required fields are marked *